പട്ടാമ്പി: പട്ടാമ്പിയിൽ വിദ്യാർഥിയെ ആളുമാറി മർദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ
പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയിലായിരുന്ന എഎസ്ഐ ജോയ് തോമസിനേയാണ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.
ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് പറമ്പിൽ മസ്തഫയുടെ മകൻ ത്വാഹ മുഹമ്മദിനാണ് മർദ്ദനമേറ്റത്
പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്ന് പറമ്പിക്കുളത്തേക്ക് സ്ഥലംമാറ്റിയിരുന്നു.
സ്ഥലം മാറ്റത്തിൽ ഒതുക്കിയതിനെതിരെ ശാഫി പറമ്പിലും റിയാസ് മക്കോളിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
പൊലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് എഎസ്ഐയിൽ നിന്നുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.