KERALA

പോപ്പുലർ ഫ്രണ്ട് നേതാവിനെ കെഎസ്ഇബി പിരിച്ചു വിട്ടു

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഓൾ ഇന്ത്യ ചെയർമാൻ ആയിരുന്ന ഒഎംഎ സലാമിനെ പിരിച്ച് വിട്ട് കെഎസ്ഇബി. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെയും, ഇതേ തുടർന്നുള്ള അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് പിരിച്ച് വിട്ടത്. മാസങ്ങളായി ഒഎംഎ സലാം സസ്‌പെൻഷനിൽ ആയിരുന്നു.

രാവിലെയോടെയാണ് പിരിച്ചു വിട്ടതായി കെഎസ്ഇബി അറിയിപ്പ് പുറപ്പെടുവിച്ചത്. മഞ്ചേരിയിലെ റീജണൽ ഓഡിറ്റ് ഓഫീസിലെ സീനിയർ ഓഡിറ്റ് ഓഫീസർ ആയിരുന്നു സലാം.

അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിനും, സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെയും തുടർന്നായിരുന്നു നടപടി. എന്നാൽ സസ്‌പെൻഷനിലായിരുന്നിട്ടും ചട്ടങ്ങൾ ലംഘിച്ച് കെഎസ്ഇബി സലാമിന് ശമ്പളം നൽകിയതായി കണ്ടെത്തിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിനാണ് കാരണമായത്. 67,600 രൂപയാണ് സലാമിന്റെ ശമ്പളം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സലാമിന് 7.84 ലക്ഷം രൂപ ചട്ടങ്ങൾ മറികടന്ന് നൽകിയെന്നാണ് കണ്ടെത്തൽ. നിലവിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ച കേസിൽ അറസ്റ്റിലാണ് ഒഎംഎ സലാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button