Local newsPATTAMBI

പട്ടാമ്പിയിൽ ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയ വീട്ടമ്മ മരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മരിച്ചത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയായിരുന്നു ആത്മഹത്യക്ക് ഒരുങ്ങിയത്. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് ജപ്തി നടപടി സ്വീകരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയ മരണത്തിനു കീഴടങ്ങി.
പട്ടാമ്പി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു. 2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. മുന്നറിയിപ്പ് നൽകിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്നും ബാങ്ക് ഉദ്യോ​ഗസ്ഥർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button