സഹജീവികൾക്ക് കരുതലായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മാറഞ്ചേരി : ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും മാറഞ്ചേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് യുണിറ്റും സംയുക്തമായി തൃശൂര്‍ അമല ഹോസ്പിററല്‍ ബ്ലഡ് സെൻ്ററിൻ്റെ സഹകരണത്തോടെ ഡിസംബര്‍ 11 ഞായറാഴ്ച സ്കൂളില്‍ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 78 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 71 പേർ രക്തദാനം നടത്തി. മാറഞ്ചേരി സെന്ററിൽ അമല ബ്ലഡ് സെന്ററിന്റെ മൊബൈൽ വാനിൽ വെച്ചാണ് രക്തം ശേഖരിച്ചത്. ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയും നിരവധി നാട്ടുകാരെയും മറ്റും ക്യാമ്പിലേക്ക് രക്തദാനത്തിന് സന്നദ്ധമാക്കുകയും ചെയ്ത എൻ എസ് എസ് വിദ്യാർത്ഥികളുടെ പ്രവർത്തനം ശ്രദ്ധേയമായി. രക്തദാനം നിർവ്വഹിച്ച 71 പേരിൽ 41 പേർ അവരുടെ ആദ്യ രക്തദാനമാണ് ക്യാമ്പിലൂടെ നിർവ്വഹിച്ചത്. 7 വനിതകളും രക്തദാനം നിർവ്വഹിച്ചു ക്യാമ്പിന്റെ ഭാഗമായി. പ്രാദേശികമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ പുതുതായി ഒരുപാട് പേരെ രക്തദാന രംഗത്തേക്ക് കൊണ്ട് വരാൻ കഴിഞ്ഞു
ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ കോർഡിനേറ്റർമാരും എയ്ഞ്ചൽസ് വിങ് അംഗങ്ങളും വിദ്യാർത്ഥികളോടൊപ്പം ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് NSS യൂണിറ്റിന് BDK ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾഅറിയിച്ചു.
