EDAPPAL
പടിഞ്ഞാറങ്ങാടിയിൽ വ്യാപാരിയെ മർദിച്ചതായി പരാതി

പടിഞ്ഞാറങ്ങാടിയിൽ വ്യാപാരിയെ കാറിൽ വന്ന മൂന്നംഗ സംഘം കടയിൽ നിന്ന് വലിച്ചിറക്കി മർദിച്ചതായി പരാതി. പടിഞ്ഞാറങ്ങാടി സെന്ററിൽ വ്യാപാരസ്ഥാപനം നടത്തുന്ന കല്ലടത്തൂർ സ്വദേശി വിഷിനാണ് (28) പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മർദനത്തിൽ വിഘഷിന്റെ കണ്ണിനും തലയ്ക്ക് പിറകിലും സാരമായി പരിക്കേറ്റു. സംഭവത്തിൽ വിഗ്നേഷ് തൃത്താല പോലീസിൽ പരാതി നൽകി. ഇതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പടിഞ്ഞാറങ്ങാടിയിൽ പ്രതിഷേധറാലി നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി രവീന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ മുസ്തഫ, ഉദയൻ, അബ്ദുള്ളക്കുട്ടി, സെക്രട്ടറിമാരായ ഉണ്ണിക്കൃഷ്ണൻ, രാമകൃഷ്ണൻ, ലത്തീഫ്, യൂത്ത് വിങ് പ്രസിഡന്റ് സുമേഷ്, നൗഫൽ, നാസർ എന്നിവർ നേതൃത്വം നൽകി.
