CHANGARAMKULAM
പഞ്ചായത്ത് ഓഫീസിന് മുന്നിൽ പഴക്കുല കെട്ടിത്തൂക്കിയ നിലയിൽ

ചങ്ങരംകുളം | ആലങ്കോട് ഗ്രാമപഞ്ചായത്തിൽ
വെള്ളിയാഴ്ച എത്തിയവരെല്ലാം അമ്പരന്നു. ഓഫീസിന് മുന്നിൽ കെട്ടിത്തൂക്കിയ പഴം കണ്ടാണ് അത്ഭുതപ്പെട്ടത്. പലരും എന്തോ ആഘോഷം നടക്കുന്നതായാണ് കരുതിയത്. എന്നാൽ സംഭവം ഇതാണ് ഗ്രാമ പഞ്ചായത്തിലെ പ്ലാൻ ക്ലർക്ക് ഓഫീസ് കോമ്പൗണ്ടിൽ കൃഷിചെയ്ത
വാഴപ്പഴം വിളവെടുത്ത് പഴുപ്പിച്ചാതാണ് തൂക്കിയിട്ടിരുന്നത്. പ്ലാൻ കർക്ക് സജീഷ് ഒഴിവ് സമയത്ത് പരിസരം ശുചീകരിച്ച് വാഴ നട്ട് പരിപാലിക്കുകയും കുലച്ചപ്പോൾ വെട്ടി പഴുപ്പിക്കുകയും പഞ്ചായത്തിലെത്തുന്നവർക്കായി നൽകുകയുമായിരുന്നു. പഞ്ചായത്ത് പരിസരം മനോഹരമാക്കുകയും ചെയ്ത സജീഷിനെ പ്രസിഡണ്ട് കെ വി ഷെഹീർ അഭിനന്ദിച്ചു
