VATTAMKULAM

പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്നത് അനാവശ്യ പ്രതിഷേധം:വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട്

എടപ്പാൾ: നടുവട്ടം സെന്ററിൽ വഴിയോര കച്ചവടം നടത്തുന്ന മോഹനന്റെ ഭാര്യ ആത്മഹത്യക്കു ശ്രമിച്ച സംഭവവുമായി ബന്ധപ്പെടുത്തി സി ഐ ടി യു വിന്റെ ആഭിമുഖ്യത്തിൽ വട്ടംകുളം പഞ്ചായത്തിലേക്കു നടത്തിയ സമരം അനുചിതവും, വസ്തുതകളെ വഴി തിരിച്ചു വിടുന്നതു മാണെന്നും, ഇതിന്നെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും
വേട്ടക്കാരോടൊപ്പം നിൽക്കുകയും ഇരയോടൊപ്പം ഓടുകയും ഇട്ടതാപ്പു അവസാനിപ്പിക്കണമെന്നാണ് ഭരണസമിതിക്കു പറയാനുള്ളതെന്നും , പൊതു ജനങ്ങളുടെ പരാധികളെ തുടർന്ന്, തെരുവോരങ്ങളിൽ ഗതാഗത കുരുക്കിന് ഹേതുവാകുന്ന വിധം മീൻ കച്ചവടം നടത്തുന്ന വരെ ഒഴിപ്പിക്കണമെന്ന തീരുമാനം ബോർഡ് ഐക്യകണ്ഠേന എടുത്തതാണെന്ന് വിവരം എല്ലാവർക്കും അറിയുന്നതുമാണ്,
ഏത് അതോറിറ്റിയാണോ നീയമവിരുദ്ധമായി പ്രവർത്തിച്ചത് അങ്ങോട്ട് സമരം നയിക്കാതെ, സമരത്തിന് വേണ്ടിയൊരു സമരമെന്ന പ്രഹസനം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നത് ഒരു പൊതുജന സംഘടന എന്ന നിലയിൽ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് പ്രസിഡന്റ്‌ അബ്ദുൽ മജീദ് കഴുങ്കിൽ, എം എ നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വികസനം )മൻസൂർ മരയങ്ങട് (ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )എന്നിവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button