പഞ്ചാബിലെ മസ്ജിദിന് കാട്ടുമാടം മനയിൽനിന്നൊരു കൈനീട്ടം
April 15, 2023
പഞ്ചാബിൽ നിർമിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക മസ്ജിദിനുള്ള കാട്ടുമാടം മനയുടെ സാമ്പത്തികസഹായം കാട്ടുമാടം പ്രവീൺ നമ്പൂതിരിപ്പാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറുന്നു.
വളാഞ്ചേരി : വലിയകുന്നിലെ കാട്ടുമാടം മനയിൽനിന്ന് പഞ്ചാബിൽ നിർമിക്കുന്ന മസ്ജിദിന് വിഷുക്കൈനീട്ടമായി സഹായധനം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി പഞ്ചാബിൽ നിർമിക്കുന്ന മസ്ജിദിന്റെ നിർമാണത്തിനാണ് കാട്ടുമാടം മനയിൽനിന്ന് സഹായമെത്തിയത്. സഹായധനം കാട്ടുമാടം പ്രവീൺ നമ്പൂതിരിപ്പാട് പാണക്കാട്ടെത്തി ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി. ട്രസ്റ്റ് വർക്കിങ് സെക്രട്ടറിയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റുമായ എം.ടി. മുഹമ്മദ് അസ്‌ലം, അ്ഹർ പെരുമുക്ക്, യാഹു കോലിശ്ശേരി, ഷറഫു വലിയകുന്ന് തുടങ്ങിയവർ പങ്കെടുത്തു.