Local newsTHRITHALA

പകർച്ചവ്യാധി പ്രതിരോധ പദ്ധതി ” അമൃത വർഷം 2023 ” ഉദ്‌ഘാടനം ചെയ്തു

മാരായംകുന്ന് : പി വൈ ഹമീദ് ഫൗണ്ടേഷനും കൊഴിക്കര ഗവ: ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പദ്ധതി ” അമൃത വർഷം 2023 ” ഫൗണ്ടേഷൻ അങ്കണത്തിൽ കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉൽഘാടനം ചെയ്തു. ആയുർവേദ ഡോക്ടർ ശ്രീ കൃഷ്ണദാസ് ബോധവൽക്കരണ ക്ലാസ്സ് നടത്തി രോഗികളെ പരിശോധിച്ചു. ആരോഗ്യ പ്രവർത്തകരായ ദിവ്യ, സഫൂറ എന്നിവരുടെ നേതൃത്വത്തിൽ മരുന്നുകൾ നൽകി. വാർഡ് മെമ്പർ ജയലക്ഷ്മി അദ്ധ്യക്ഷയായ ചടങ്ങിന് ഫൗണ്ടേഷൻ സെക്രട്ടറി എൻ എം എസ്സൻ സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, പഞ്ചായത്ത് മെമ്പർ സൽമ ടീച്ചർ, പ്രവാസി കൂട്ടായ്മ സെക്രട്ടറി ആലിക്കുട്ടി, കെ അബ്ദൂൽ നാസർ, എൻ ഹമീദ്, കെ ഷൗക്കത്ത് , എൻ റഷീദ്, ബിജോയ്, എം കെ ഷാഫി, എം ഇബ്രാഹിം, വി വി സലാം, കെ ഷറഫു , സുധി പൊന്നങ്കാവിൽ , വിവി മാമു തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button