പക്ഷാഘാത ബോധവത്കരണം;ആയു ർഗ്രീൻ ആശുപത്രി നടത്തുന്ന മിനി മാരത്തോൺ നാളെ നടക്കും

എടപ്പാൾ: ലോക പക്ഷാഘാത ദിനത്തിൻ്റെ ഭാഗമായി എടപ്പാൾ കാവിൽപ്പടി ആയുർഗ്രീൻ ആശുപത്രിയുടെ കീഴിൽനടത്തുന്ന റൺഫാസ്റ്റ് അവെയനസ് മിനിമാരത്തോൺ നാളെ ബുധനാഴ്ച കാലത്ത് പത്ത് മണിക്ക് നടവട്ടം ഗെറ്റ് വെൽ ആശുപത്രി പരിസരത്തിനിന്നും ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരൂർ ഡി.വൈ.എസ്.പി എ.ജെ ജോൺസൻ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കും.
വിവിധ ജില്ലകളിൽ നിന്നും രജിസ്റ്റർ ചെയ്ത 18 വയസ്സിന് മുകളിലുള്ള സ്ത്രീകളും പുരുഷൻമാരുമുൾപ്പെടെ 200 ഓളം പേര് മാരത്തോണിൽ പങ്ക് ചേരും. ഒന്നും, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് കാശ് പ്രൈസും പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി ലഭിക്കും. ആയുർ ഗ്രീൻ മാനേജിംങ്ങ് ഡയറക്ടർ കെ.എൻ സക്കരിയ്യ മാരത്തോണിൻ്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു.
ഡോ.സകരിയ്യ, മെഡിക്കൽ ഓഫീസർ ഡോ.ഹബീബുള്ള, പി ജിയാസ്, എ.ഇസ്തിയാക് എന്നിവർ വാർത്താ സമ്മേനത്തിൽ സംബന്ധിച്ചു.














