ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടത്തി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മലപ്പുറം സിറ്റിംഗ് തിരൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. മലബാര്‍ മേഖലയില്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമായി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. നിലവിലുള്ള അധ്യാപകരുടെ പുനഃക്രമീകരണം സംബന്ധിച്ചും തസ്തികകള്‍ വിന്യസിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ പരിശോധന നടത്തി വരികയാണെന്ന പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്.
പോലീസ് പീഡനം സംബന്ധിച്ച് തിരുനാവായ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
സര്‍വ്വീസ് ആനുകൂല്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ച കോടൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി കൈകൊള്ളുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കമ്മീഷനെ അറിയിച്ചു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ നല്‍കി വരികയാണെന്നും ഹര്‍ജിക്കാരന്റെ ആനുകൂല്യങ്ങള്‍ താമസം കൂടാതെ ലഭ്യമാക്കുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കമമീഷനെ അറിയിച്ചു.
9746515133 എന്ന നമ്പറില്‍ വാട്ട്‌സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
