Local newsPONNANI

നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്തു മുസ്ലിം സൗഹൃദ വേദി

വെളിയംങ്കോട്:കൊറോണ മഹാമാരി ഭീക്ഷണിയിലും ദിവസവും നോമ്പുതുറ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് വെളിയംങ്കോട് മുസ്ലിം സൗഹൃദ വേദി മാതൃകയായി.
എസ്‌ഐ പടിയിലെ പതിനാറാം കോളനിയിലും പരിസരത്തുമായിരുന്നു, ഇന്നത്തെ നോമ്പുതുറ ഭക്ഷണ വിതരണം. മുപ്പത്തഞ്ചു കുടുംബങ്ങൾക്ക് നോമ്പുതുറക്കാൻ ആവIശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടന കർമ്മം, സൗഹൃദ വേദി രക്ഷാധികാരികളായ ഓ ട്ടി മുഹ്‌യിദ്ധീൻ മൗലവി, അബ്ദുസ്സ്വമദ് മാനാത്ത് പറമ്പിൽ എന്നിവരിൽ നിന്നും വാർഡ് മെമ്പർ വേലായുധൻ ഭക്ഷണക്കിറ്റ് ഏറ്റുവാങ്ങി കൊണ്ട് നിർവ്വഹിച്ചു. ഹുസ്സൈൻ , നഈമുദ്ധീൻ, ജാഫർ വെളിച്ചം, മഹ്മൂദ്, ലുഖ്‌മാൻ, അസീസ് അബ്ദുറഹ്മാൻ, ഫിറോസ്, മുഹമ്മദ്, സ്വാലിഹ് നിസാമി, സത്താർ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.
റിപ്പോർട്ട്‌: അറമുഖൻ സോനാരെ …

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button