Categories: crime

നെന്മാറ ഇരട്ടക്കൊലപാതകം: അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

നെന്മാറ ഇരട്ടക്കൊല കേസിൽ അന്വേഷണ സംഘം ഇന്ന് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ചെന്താമര ഏക പ്രതിയായ കേസിൽ പോലീസുകാർ അടക്കം 133 സാക്ഷികളുണ്ട്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധന ഫലം അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.ലക്ഷ്മിയെ ചെന്താമര വെട്ടിക്കൊല്ലുന്നത് നേരിൽ കണ്ട ഏക ദൃക്‌സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ട് പേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാകും. വ്യക്തിവൈരാഗ്യത്തെ തുടർന്ന് ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊന്നത് സുധാകരന്റെ ഭാര്യ സജിതയെ 2019ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതക നടത്തിയത്. ജനുവരി 28ന് രാത്രി 11 മണിക്ക് പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പോലീസ് ചെന്താമരയെ പിടികൂടിയത്.

Recent Posts

വിവാദങ്ങള്‍ക്കിടെ എമ്ബുരാൻ വിഷയം പാര്‍ലമെന്‍റില്‍

ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ എമ്ബുരാൻ വിഷയം പാർലമെന്‍റില്‍ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി രാജ്യസഭയില്‍…

29 minutes ago

സംസ്ഥാനത്ത് ഇന്നുമുതല്‍ വെള്ളത്തിനും വൈദ്യുതിക്കും വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക…

48 minutes ago

എടപ്പാളിൽ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

എടപ്പാൾ : ബൈക്കില്‍ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.കോലൊളമ്പ്കോലത്ത് കാളമ്മൽ ഹംസ(70)ആണ് മരിച്ചത്.ഞായറാഴ്ച്ചഉച്ചക്ക് എടപ്പാളിനടുത്ത കണ്ണഞ്ചിറയില്‍ ആണ്…

1 hour ago

സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ച് ആശ പ്രവർത്തകർ

സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം കൂടുതൽ ശക്തമാക്കി ആശ വർക്കേഴ്‌സ്. സമരവേദിക്ക് മുന്നിൽ മുടി അഴിച്ച് പ്രകടനം നടത്തിയ…

1 hour ago

ഏഷ്യൻ അമേച്വർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ എടപ്പാൾ സ്വദേശി

എടപ്പാൾ:ഏഷ്യൻ അമേച്വർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ എടപ്പാളുകാരനും.വട്ടംകുളം സ്വദേശി ബാല ഗണേശനാണ് ഹോങ്കോങ്ങിൽ നടക്കുന്ന ഏഷ്യൻ അമേച്വർ…

2 hours ago

ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാന്‍ സഹായിക്കുന്ന മൂന്ന് പോഷകങ്ങൾ

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓർമ്മശക്തിയും…

3 hours ago