ഐബി ഉദ്യോ​ഗസ്ഥയുടെ മരണം,സുഹൃത്ത് ഒളിവിൽ

&NewLine;<h2 class&equals;"wp-block-heading"><em>മരണത്തിന് തൊട്ടുമുമ്പ് എടപ്പാൾ സ്വദേശിയായ സുകാന്തുമായി ദൈർഘ്യമേറിയ ഫോൺകോൾ<&sol;em><&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘയുടെ &lpar;24&rpar; മരണത്തിൽ സുഹൃത്തായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിലേക്ക് അന്വേഷണം&period; മേഘയുടെ വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സുകാന്തിനെ ചോദ്യംചെയ്യാൻ അന്വേഷണസംഘം എടപ്പാളിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല&period; സുകാന്തിന്റെ ഫോൺ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്&period; മേഘയുടെ ബാങ്ക് അക്കൗണ്ടുകളും ടെലിഫോൺ കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്&period; മരണത്തിന് തൊട്ടുമുമ്പത്തെ ദൈർഘ്യമേറിയ കോൾ സുകാന്തിന്റേതാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരാഴ്ചയായി ഇയാൾ വീട്ടിലില്ലെന്നാണ് പോലീസിനു ലഭിച്ച വിവരം&period; മേഘയുടെ മരണത്തെത്തുടർന്ന് ഇയാൾ അവധിയിൽ പോയെന്നാണ് ജോലിസ്ഥലത്തുനിന്നു ലഭിച്ച വിവരമെന്നും പോലീസ് പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിങ്കളാഴ്ച രാവിലെ ചാക്കയ്ക്കു സമീപം റെയിൽവേ പാളത്തിലാണ് മേഘ ആത്മഹത്യചെയ്തത്&period; ഈ സമയത്ത് മേഘ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു&period; ഫോൺചെയ്തുകൊണ്ട് ട്രാക്കിലൂടെ നടക്കുന്നതിനിടെ തീവണ്ടി വരുന്നതുകണ്ട് പെട്ടെന്ന് മേഘ ട്രാക്കിൽ കിടക്കുകയായിരുന്നുവെന്നാണ് ലോക്കോപൈലറ്റിന്റെ മൊഴി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മേഘയുടെ ഫോൺ തീവണ്ടിക്കടിയിൽപ്പെട്ട് ചതഞ്ഞനിലയിലായിരുന്നു&period; അതിനാൽ സൈബർ സംഘത്തിന് ഫോണിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കാനായില്ല&period; ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു കൈമാറിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>സഹപ്രവർത്തകന്റെ പങ്ക് അന്വേഷിക്കണമെന്ന് അച്ഛൻ<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മേഘയുടെ മരണത്തിൽ സഹപ്രവർത്തകന്റെ പങ്ക് അന്വേഷിക്കണമെന്ന് അച്ഛൻ&period; മേഘയുടെ ശമ്പളം മുഴുവൻ എട്ടുമാസമായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി സുകാന്ത് സുരേഷ് തട്ടിയെടുക്കുകയായിരുന്നെന്നാണ് അച്ഛൻ മധുസൂദനന്റെ ആരോപണം&period; ഇക്കാര്യം കാണിച്ച് അദ്ദേഹം ഐബി&comma; എഡിജിപി&comma; പേട്ട പോലീസ് സ്റ്റേഷൻ&comma; കൂടൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ട്രാക്കിൽ തീവണ്ടിതട്ടി മരിച്ചനിലയിൽ മേഘയെ കണ്ടത്&period; വിമാനത്താവളത്തിലെ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ശേഷമാണ് ഇവിടെ മരിച്ചനിലയിൽ കണ്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മേഘയുടെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് ശമ്പളമെല്ലാം സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അറിയുന്നത്&period; അൻപതിനായിരം രൂപയോളം ശമ്പളമുണ്ടായിരുന്ന മേഘയുടെ അക്കൗണ്ടിൽ ഇപ്പോൾ ബാലൻസുള്ളത് 861 രൂപ മാത്രം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യുപിഐ അക്കൗണ്ട് വഴി മൂന്നരലക്ഷത്തോളം രൂപയാണ് സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടത്&period; ഇതിൽ ഹോസ്റ്റൽഫീസിനും മറ്റ് ചെലവുകൾക്കുമായി ഒന്നരലക്ഷത്തോളം രൂപ മേഘയുടെ അക്കൗണ്ടിലേക്ക് സുകാന്ത് തിരിച്ചിട്ടതായും ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമായിട്ടുണ്ട്&period; സ്റ്റേറ്റ്മെൻറിന്റെ പകർപ്പ് ഐബിക്ക് നൽകിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മേഘയ്ക്കൊപ്പം രാജസ്ഥാനിൽ ജോധ്പൂരിൽ ഐബിയുടെ ട്രെയിനിങ്ങിനായി ഒപ്പമുണ്ടായിരുന്ന ആളാണ് സുകാന്ത് സുരേഷ്&period; സുകാന്ത് ഐബിയിൽ എറണാകുളത്താണ് ജോലിചെയ്യുന്നതെന്നും മേഘയുടെ അച്ഛൻ മധുസൂദനൻ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

55 minutes ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

1 hour ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

4 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

4 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

7 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

7 hours ago