KERALA
നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ അപകടം; ആളപായമില്ല, ഒരാൾക്കു പരുക്ക്
കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഹെലികോപ്റ്റർ അപകടം. കോസ്റ്റ് ഗാർഡ് പരിശീലന പറക്കലിന് തയാറെടുക്കുന്നതിനിടെ ഹെലികോപ്റ്റർ തെന്നിമാറുകയായിരുന്നു. അപകടത്തിൽ ആളപായമില്ല. സംഭവസമയത്ത് മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരുക്കേറ്റതായാണ് വിവരം. ഹെലികോപ്റ്റർ തകർന്നു വീണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.