നൂറുമേനിയിൽ തിളങ്ങിയ വിദ്യാലയത്തിനു യൂത്ത് ലീഗിന്റെ ആദരവ്
June 6, 2023
എടപ്പാൾ : 2022-23 അധ്യയനവർഷത്തിൽ പരീക്ഷ എഴുതിയ 508 കുട്ടികളും തിളക്കമാർന്ന വിജയം കരസ്തമാക്കിയ പൂക്കറത്തറ ദാറുൽ ഹിദായ ഓർഫനെജ് ഹയർ സെക്കന്ററി സ്കൂളിനെ എടപ്പാൾ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.. യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി കെ നജീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് യൂത്ത് പ്രസിഡന്റ് നിച്ചു ഷെരീഫ് അധ്യക്ഷൻ വഹിച്ചു. ഹൈ സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർക്ക് മൊമെന്റോ നൽകി തവനൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് KT ബാവ ഹാജി ഉൽഘാടനം നിർവഹിച്ചു സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് റഫീഖ് പിലാക്കൽ അദ്ധ്യാപകനെ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ് ഭാരവാഹികളായ ഹാരിസ് തൊഴുത്തിങ്ങൾ,അസീസ് കരിമ്പനക്കൽ യൂത്ത് ലീഗ് ഭാരവാഹികളായ കാദർ ബാഷ,ഷരീഫ് കെ വി,ശുഹൈബ് പൂക്കറത്തറ ജാഷിർ, ജിഷാർ, റഹൂഫ്, പ്രിൻസിപ്പൽ ബെൻഷ ടീച്ചർ അദ്ധ്യാപകരായ സഹീർ, ബഷീർ, സലാം, ചന്ദ്രവതി, മൊയ്‌നു, റഷീദ്, ബഷീർ തുടങ്ങിയവർ പങ്കെടുത്തു