CHANGARAMKULAM
നീലയിൽ കാേൾ പടവിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളിയതായ് പരാതി

ചങ്ങരംകുളം:-കല്ലൂർമ്മ നീലയിൽ കോൾ പടവിൽ കക്കൂസ് മാലിന്യങ്ങൾ തള്ളിയതായ് പരാതി നിലനിൽക്കവെ കഴിഞ്ഞ ദിവസം വീണ്ടും തള്ളിയതായ് പരാതി. ദിവസങ്ങൾക്ക് മുമ്പ് മാലിന്യം തള്ളിയിരുന്നു.കോൾ പടവിൽ വെള്ളം ഉയർന്ന് നിൽക്കുന്നതിനാൽ തള്ളിയ മാലിന്യം ജലാശയത്തിൽ പൂർണ്ണമായും പരന്നിരിക്കുന്നു. വിദ്യാർത്ഥിളടക്കം നൂറ് കണക്കിന് യാത്രക്കാർ സഞ്ചാരിക്കുന്ന റോഡിനോട് ചേർന്നാണ് മാലിന്യം തള്ളിയത്.അസഹ്യ ദുർഗന്ധം കാരണം അത് വഴിയിലൂടെയുള്ള യാത്ര ദുരിതമായിരിക്കുന്ന സാഹചര്യമാണ് നിലവിൽ. കഴിഞ്ഞ ആഴ്ചയിൽ മാലിന്യം ടാങ്കർ ലോറി സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു.നീലയിൽ കോൾപടവ് കമ്മറ്റി ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിരുന്നു.













