നീരുറവ് പദ്ധതി രേഖാ പ്രകാശനവും നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനവും
May 10, 2023
എടപ്പാൾ: സംസ്ഥാന സർക്കാറിൻ്റെ രണ്ടാം വാർഷിക ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 100 ദിന കർമ്മ പരിപാടിയിൽ നീരുറവ് പദ്ധതി രേഖാ പ്രകാശനവും നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനത്തിന്റെ എടപ്പാൾ പഞ്ചായത്ത് തല ഉദ്ഘാടനവും നടത്തി. വെങ്ങിനികുളം – വെഞ്ചാലിപ്പാടം തോട് പുനരുദ്ധരിക്കുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചുകൊണ്ട് എടപ്പാൾ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് സി.വി.സുബൈദ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട്bകെ.പ്രഭാകരൻ അദ്ധ്യക്ഷനായി. NREG അസി. എഞ്ചിനീയർ സുധീപ് മോഹൻ, വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ക്ഷമാ റഫീഖ്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എ. ദിനേശൻ തുടങ്ങിയവർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ തട്ടാരവളപ്പിൽ പ്രകാശൻ നന്ദി പറഞ്ഞു.