Categories: KERALA

നീതി ആയോഗിന്‍റെ പട്ടികയില്‍ കേരളം വീണ്ടും ഒന്നാമത്, നേട്ടം തുടര്‍ച്ചയായ നാലാംതവണ

ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ്‌ഡിജി) കേരളം വീണ്ടും ഒന്നാമത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. ബിഹാർ ആണ് പിന്നിൽ. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. എസ്‌ഡിജിയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്.

2020-21 ല്‍ 66 പോയിന്‍റില്‍ നിന്നും 2023-24 ലെ പട്ടികയില്‍ രാജ്യം 71 പോയിന്റുകളാണ് നേടിയിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിനായി നിര്‍ദേശിച്ചിരിക്കുന്ന 100 ഇന പരിപാടികളില്‍ 16 ലക്ഷ്യങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാനങ്ങൾക്ക് മാര്‍ക്ക് നല്‍കുന്നത്. കേരളവും ഉത്തരാഖണ്ഡും ഇക്കാര്യത്തില്‍ 71 പോയിന്റുകള്‍ വീതം നേടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്.

2030 ഓടെ കൈവരിക്കാന്‍ ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ചിരിക്കുന്ന പരസ്പരബന്ധിതമായ ആഗോള ലക്ഷ്യങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ. ഏറ്റവും പുതിയ എസ്ഡിജി ഇന്ത്യ സൂചികയുടെ നാലാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ പ്രകടനം വിലയിരുത്തുന്നതിന് 113 സൂചകങ്ങളാണ് പട്ടികയിലുള്ളത്. ദാരിദ്ര്യം ഇല്ലാതാക്കുക, മാന്യമായ തൊഴില്‍ ഉറപ്പാക്കുക, സാമ്പത്തിക വളര്‍ച്ച നേടുക, ഭൂമി ആവാസ യോഗ്യമാക്കി നിലനിര്‍ത്താനുള്ള കാലാവസ്ഥ അനുകൂല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ സംസ്ഥാനങ്ങള്‍ 2020-21 നെ അപേക്ഷിച്ച് പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

admin@edappalnews.com

Recent Posts

ആയുഷ്‌മാൻ ഭാരത് സൗജന്യ ചികിത്സാ പദ്ധതി കേരളത്തിൽ ഉടൻ നടപ്പാകില്ല

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനാൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വഴി 70 വയസു കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം…

31 mins ago

പാലത്തറ റെയിൽവെ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചു

പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും - പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയിൽവേ…

39 mins ago

പ്രസിദ്ധമായ കടവല്ലൂർ അന്യോന്യത്തിന് നവംബർ 15 ന് തുടക്കമാവും

കടവല്ലൂർ : ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ…

42 mins ago

മലപ്പുറത്തെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വഴിത്തിരിവ്, കൊലപാതകം, അറസ്റ്റിലായത് സുഹൃത്ത്

മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ്…

46 mins ago

വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.…

1 hour ago

ചങ്ങരംകുളം ടൗണിലെ പൊടിശല്ല്യത്തിന് പരിഹാരം കാണണം:വ്യാപാരികള്‍

ചങ്ങരംകുളം:പൈപ്പ് ഇടാനായി റോഡ് പൊളിച്ച ഭാഗങ്ങള്‍ ടാര്‍ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ…

1 hour ago