EDAPPAL

നിർമാണ തൊഴിലാളി യൂണിയൻ എടപ്പാൾ ഏരിയ സമ്മേളനം 31ന് വട്ടംകുളത്ത്

എടപ്പാൾ : നിർമാണ തൊഴിലാളി യൂണിയൻ സിഐടിയു എടപ്പാൾ ഏരിയ സമ്മേളനം ആഗസ്റ്റ് 31ന് വട്ടംകുളം സിപിഎൻയുപി സ്കൂളിൽ നടക്കും. വട്ടംകുളത്ത് ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് കെ വി കുമാരൻ ഉദ്ഘാടനം ചെയ്തു. ഒ വേലായുധൻ അധ്യക്ഷനായി. സിപിഐ എം വട്ടംകുളം ലോക്കൽ സെക്രട്ടറി എം എ നവാബ്, എം മുരളീധരൻ, കെ പി മോഹനൻ, ടി പി സുബ്രഹ്മണ്യൻ, എം വി ലത്തീഫ്, പി ബാബു, എസ് ജിതേഷ്, എ വി മുഹമ്മദ്, കെ വി അയ്യപ്പൻ, സ്റ്റാൻലിൻ എന്നിവർ സംസാരിച്ചു. എം എ നവാബ് (ചെയർമാൻ) കെ വി കുമാരൻ (കൺവീനർ) എം വി ലത്തീഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button