NATIONALPUBLIC INFORMATION

നിലവിലെ ജീവനക്കാരുടെ ശമ്ബളവും പെൻഷനും വര്‍ധിപ്പിക്കും; എട്ടാം ശമ്ബള കമ്മീഷന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: എട്ടാം ശമ്ബള പരിഷ്കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നല്‍കി. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്ബളം പരിഷ്കരിക്കുന്നതിനാണ് കമ്മീഷൻ.ഏഴാം ശമ്ബള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനില്‍ക്കെയാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്ബള കമ്മീഷന് അനുമതി നല്‍കിയത്. ചെയർമാനും രണ്ടു അംഗങ്ങളും സമിതിയില്‍ ഉണ്ടാകും. ഇവർ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതി എല്ലാ സംസ്ഥാന സർക്കാരുകളുമായും തത്പര കക്ഷികളുമായും ചർച്ച നടത്തിയ ശേഷം ശമ്ബളം പരിഷ്കരിക്കും. 50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിലൂടെ വരുമാനം വർധിക്കും.

ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസർക്കാരിൻ്റെ പ്രഖ്യാപനം. പതിനായിരക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥലമാണ് ദില്ലി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് കേന്ദ്രസർക്കാരിന് അനുകൂലമായി മാറിയേക്കാം. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്അവതരിപ്പിക്കാനിരിക്കെയുള്ളതാണ് കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനമെന്നതും പ്രധാനമാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അതേസമയം ഈ കമ്മീഷനെ എന്ന് രൂപീകരിക്കുമെന്ന് കേന്ദ്രസ‍ർക്കാർ വ്യക്തമാക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button