MALAPPURAM
നിലന്പൂരില്‍ ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്

മലപ്പുറം: ചാറ്റല്‍ മഴയില്‍ നിലന്പൂരിന്റെ ആവേശം ചോർന്നില്ല. നഗരത്തെ ഇളക്കിമറിച്ച് യുഡിഎഫും എല്‍ഡിഎഫും എൻഡിഎയും കൊട്ടിക്കലാശം നടത്തി പിരിഞ്ഞു.ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെ നിലന്പൂരിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.ഇരുപത് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് ഇന്നലെ നടന്നത്.
നഗരത്തില്‍ വിവിധയിടങ്ങളിലായി എല്‍ഡിഎഫും യുഡിഎഫും പ്രവർത്തകരെ അണിനിരത്തിയപ്പോള്‍ മഴ പെയ്തെങ്കിലും ആവേശം ചോർന്നില്ല. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരുംകൂടി ചേർന്നതോടെ നഗരത്തില്‍ ആവേശം അലയടിച്ചു.
ബിജെപിയും കൊട്ടിക്കലാശത്തിന്റെ ആവേശത്തില്‍നിന്ന് ഒട്ടും പിന്നോട്ടു പോയില്ല. അതേസമയം പി.വി. അൻവർ കൊട്ടിക്കലാശം ഒഴിവാക്കി.
