കോഴിക്കോട് ചെറുകുളത്തൂര്‍ എസ് വളപ്പില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. നാല് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആറ് തൊഴിലാളികളെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. വെണ്‍മറയില്‍ അരുണിന്റെ വീടാണ് തകര്‍ന്നുവീണത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
അപകടം ആദ്യമറിഞ്ഞ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തുന്നുണ്ട്. നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ കെട്ടിടമാണ് തകര്‍ന്നുവീണത്. തുടര്‍ച്ചയായുള്ള മഴയാണോ ബലക്ഷയം മൂലമാണോ കെട്ടിടം തകരാന്‍ കാരണമായതെന്ന് വ്യക്തമല്ല. മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തി നിലച്ചിരുന്നു. പിന്നീട് വീണ്ടും പണി പുനരാരംഭിക്കുകയായിരുന്നതിനിടയിലാണ് അപകടമുണ്ടായത്.
കോണ്‍ക്രീറ്റ് ചുമരുകള്‍ പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പൂര്‍ണമായും നിലംപൊത്തിയ നിലയിലാണ് കെട്ടിടം.
ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…
എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന…
എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…
ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…
എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…