EDAPPAL

ദീപാവലി ആഘോഷത്തിനു ഇരട്ടി മധുരമേകി ചന്ദ്രകാന്ത് രാമചന്ദ്രബോസ്‌ലെ അംബിക ദമ്പതികൾ

എടപ്പാൾ: നാട്ടിൽ പോയുള്ള ദീപാവലി ആഘോഷം ഇത്തവണ മഹാരാഷ്ട്ര ദമ്പതികൾ മാറ്റി വെച്ചു. പകരം ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് സർക്കാർ തണലിൽ അന്തേവാസികളായി കഴിയുന്ന മാതാപിതാക്കൾക്ക് പുതുവസ്ത്രം സമ്മാനിച്ച ദമ്പതികളുടെ ദീപാവലി ആഘോഷത്തിനു ഇരട്ടി മധുരം.

ഏറെ വർഷങ്ങൾക്ക് മുൻപ് സ്വർണ്ണാഭരണ നിർമ്മാണവും, വ്യാപാരവുമായി എടപ്പാളിൽ എത്തിയ മഹാരാഷ്ട്ര ദമ്പതികളായ
ചന്ദ്രകാന്ത് രാമചന്ദ്രബോസ്‌ലെ അംബിക ചന്ദ്രകാന്ത് ബോസ്‌ലെ മക്കളായ അശ്വനി, അവിനാശ്, അപർണ്ണ,
ചന്ദ്രകാന്ത് രാമചന്ദ്രബോസ്‌ലെ സഹോദരൻ അബാസഹേബ്
തുടങ്ങിയവർ
തവനൂരിൽ സാമൂഹിക നീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധ സദനത്തിലെത്തി മുഴുവൻ ആളുകൾക്കും പുതുവസ്ത്രം സമ്മാനിച്ചത്.
ഏറെ നാളുകളായുള്ള ഈ ദമ്പതികളുടെ ആഗ്രഹം ദീപാവലി ആഘോഷം മാറ്റിവെച്ചു കൊണ്ട് അന്തേവാസികൾക്കൊപ്പം ആക്കി മാറ്റിയപ്പോൾ ഏറെ സന്തോഷമെന്ന് ദമ്പതികൾ പറഞ്ഞു. വൃദ്ധസദനത്തിലെ ഉത്തവാദപ്പെട്ടവരുമായി ആദ്യം ബന്ധപ്പെട്ട് ഓരോരുത്തരും ധരിക്കുന്ന വസ്ത്രങ്ങളുടെ വിവരങ്ങൾ ശേഖരിച്ചായിരുന്നു ദീപാവലി നാളിലെ വസ്ത്ര സമർപ്പണം.

അന്തേവാസികളുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടും ദിപാവലി
ആഘോഷമാക്കിയത്. വൃദ്ധസദനത്തിൽ ദീപാവലി ആഘോഷം ആദ്യമായാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button