Local newsVELIYAMKODE
നിരോധിത പ്ലാസ്റ്റിക് : വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വ്യാപാരികൾക്ക് പിഴയടക്കാൻ നോട്ടീസ് നൽകി
![](https://edappalnews.com/wp-content/uploads/2023/05/download-2-3.jpg)
![](https://edappalnews.com/wp-content/uploads/2023/05/IMG-20230330-WA0185-819x1024.jpg)
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈലോ അംഗീകരിച്ച് ഉത്തരവാദിത്വമുള്ളതാണ്. എൻഫോഴ്സ്മെന്റ് സ്ക്വാഡ് നമ്പർ 2 നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും അത് സംബന്ധിച്ച് റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
നിയമന ചട്ടലംഘനം നടത്തിയവർക്കെതിരെ ബൈലോയിലെ ചട്ടം 7(2)ൽ പ്രതിപാദിച്ച പ്രകാരം ആദ്യ തവണ ലംഘനത്തിനുള്ള പിഴത്തുകയായ 10000 രൂപ ഈടാക്കുന്നതിനുള്ള നോട്ടീസ് വ്യാപാര സ്ഥാപന ഉടമകൾക്ക് വിതരണം നടത്തിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു
![](http://edappalnews.com/wp-content/uploads/2025/01/logo.png)