PONNANI
നിരോധനം ലംഘിച്ച് മീൻപിടിത്തം; ഹാർബറിൽ മിന്നൽ പരിശോധന

പൊന്നാനി : മീൻ കുഞ്ഞുങ്ങളെവളരാൻ അനുവദിക്കാതെ അനധികൃത മീൻപിടിത്തം. നിരോധനം മറികടന്ന് പൊന്നാനി ഹാർബറിൽ വള്ളക്കാർ കൊണ്ടുവന്നത് ടൺ കണക്കിനു മത്സ്യം. ഇതേത്തുടർന്ന് ഹാർബറിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ പരിശോധന നടത്തി.
ഇത്തരത്തിലുള്ള അനധികൃത മീൻപിടിത്തം തുടർന്നാൽ വള്ളങ്ങൾക്ക് പിഴ ചുമത്തുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.
മൺസൂൺ കാലത്ത് അനധികൃത മീൻപിടിത്തം തടയാൻ നടപടികൾ
കർശനമാക്കാൻ വകുപ്പ്തീരുമാനിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹാർബറിൽ പൂർണ വളർച്ചയിലെത്താത്ത
അയിലക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വൻതോതിലുള്ള കച്ചവടം നടത്തുന്നുണ്ട്. തുച്ഛമായവിലയ്ക്കാണ് മീൻവിൽക്കുന്നതെങ്കിലുംവിൽപനയ്ക്കുള്ള മത്സ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇന്നലെ രാവിലെ മുതൽ തീരമണഞ്ഞ വള്ളക്കാരിൽ പലർക്കും ചെറിയ അയില കാര്യമായി കിട്ടിയിരുന്നു.
