PERUMPADAPP
നിരവധി മോഷണ കേസുകളിലെ പ്രതി പത്ത് വര്‍ഷത്തിന് ശേഷം പിടിയില്‍.

പെരുമ്പടപ്പ്. നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പോട്ട് ഒളിവില്‍ പോയ പിടികിട്ടാപുള്ളിയെ പത്ത് വര്‍ഷത്തിന് ശേഷം പെരുമ്പടപ്പ് പോലിസ് അറസ്റ്റ് ചെയ്തു.പുതുപൊന്നാനി സ്വദേശി പൂളക്കല്‍ ഫിര്‍ദൗസ് (38) ആണ് പിടിയിലായത്.ബൈക്ക് മോഷണം,വാഹനം തടഞ്ഞ് നിര്‍ത്തി കവര്‍ച്ച എന്നീ കേസുകളില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ഫിര്‍ദൗസ് മുങ്ങി നടക്കുകയായിരുന്നു.
ചാവക്കാട് വിവാഹം കഴിച്ച് ഒളിവില്‍ കഴിയുന്നതിനിടെയാണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. വളാഞ്ചേരി ,ചങ്ങരംകുളം ,കുറ്റിപ്പുറം ,തിരൂര്‍ ,പൊന്നാനി എന്നീ സ്റ്റേഷനുകളില്‍ മോഷണകേസുകളില്‍ പ്രതിയാണ്. പെരുമ്പടപ്പ് ഇന്‍സ്‌പെക്ടര്‍ വിമോദ്,എസ് ഐ ഇ എ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
