CHANGARAMKULAMLocal news

നിരവധി കേസുകളിൽ പ്രതിയായ പൊന്നാനി സ്വദേശി മോഷ്ടിച്ച ബൈക്കുമായി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ ;പിടിയിലായത് കൊലപാതക ശ്രമം അടക്കം നിരവധി കേസുകളിലെ പ്രതി

ചങ്ങരംകുളം:മോഷ്ടിച്ച ബൈക്കുമായി നിരവധി കേസുകളിൽ പ്രതിയായ പൊന്നാനി സ്വദേശിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി പോലീസ് സ്റ്റഷന് സമീപം താമസിക്കുന്ന  കറുത്തമാക്കാനകത്ത് ബദറുദ്ധീൻ ആണ്  പിടിയിലായത്.ബുധനാഴ്ച വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളം കാഞ്ഞിയൂർ റോഡിൽ നിന്നാണ് ചങ്ങരംകുളം പോലീസ് ഇയാളെ പിടികൂടിയത്.ബൈക്കിന്റെ രേഖകൾ പരിശോധിച്ചതോടെയാണ് വടക്കേകാട് സ്റ്റേഷൻ പരിതിയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് ആണ് ഇയാൾ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയത്.ചാവക്കാട് വടക്കെകാട് പെരുമ്പടപ്പ്,ചങ്ങരംകുളം,പൊന്നാനി,കുറ്റിപ്പുറം വളാഞ്ചേരി,തിരൂർ,ചാലിശ്ശേരി തൃത്താല  സ്റ്റേഷനുകളിലായി മോഷണം അടക്കം 40 ഓളം കേസുകളിൽ പ്രതിയായ ഇയാൾ രണ്ട് തവണ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യാളാണെന്ന് അന്വേഷണ സംഘം പറഞ്ഞു.പൊന്നാനിയിൽ കൊലപാതക ശ്രമത്തിനും തിരൂരിൽ കഞ്ചാവും ആയുധവും പിടികൂടിയ സംഭവത്തിലും പ്രതിയാണ് പിടിയിലായ ബദറുദ്ധീൻ.വർഷങ്ങളായി ബൈക്ക് മോഷണവും,നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് മൊബൈൽ മോഷ്ടിക്കുന്നതും പതിവാക്കിയ പ്രതി പല തവണ ജയിൽ ശിക്ഷ അനംഭവിച്ചിട്ടുണ്ടെന്നും ഉദ്ധ്യോഗസ്ഥർ പറഞ്ഞു.പിടിയിലായ പ്രതിയെ  പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button