EDAPPALLocal news
നിയമസഭാ സ്പീക്കർ ഷംസീർ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബത്തെ സന്ദർശിച്ചു


എടപ്പാൾ: നിയമസഭാ സ്പീക്കർ എ .എൻ ഷംസീർ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബത്തെ സന്ദർശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെ നടുവട്ടത്തെ കരുവാട്ട് മനയിൽ എത്തിയ സ്പീക്കറെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മൂത്ത മകൻ പരമേശ്വരനും രണ്ടാമത്തെ മകൻ ദേവനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയുമായി വേദി പങ്കിട്ട നിമിഷങ്ങൾ പങ്കുവെച്ചു. നമ്പൂതിരിയുടെ പത്നിയെ കണ്ട ശേഷമാണ് മടങ്ങിയത്. എസ് സുജിത്ത്, മുഹമ്മദാലി തുടങ്ങിയവർ സ്പീക്കറെ അനുഗമിച്ചു എത്തിയിരുന്നു.













