EDAPPALLocal news
നിയന്ത്രണം നഷ്ടപ്പെട്ട കാർ തട്ടുകടയിലും മരത്തിലും ഇടിച്ചു


എടപ്പാൾ: സംസ്ഥാനപാതയിൽ പന്താവൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറി. കട അടച്ചു പോയ സമയമായതിനാൽ അപകടം കാര്യമായില്ല. തട്ട് തട്ടുകടയുടെ മുൻവശം തകർത്ത കാർ തൊട്ടടുത്ത മരത്തിലും കരിമ്പിൻ ജ്യൂസ് യന്ത്രത്തിലും തട്ടി നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. എയർബാഗ് പ്രവർത്തിച്ചതിനാൽ യാത്രക്കാർ കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലശ്ശേരിയിലേക്ക് പോവുകയായിരുന്നവരുടെ മാരുതി എര്‍ട്ടിഗ കാറണ് അപകടത്തിൽപ്പെട്ടത്
