CHANGARAMKULAM

പ്രാണാ കമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകം ‘ചന്ദനക്കാവ് ‘അവതരിപ്പിച്ചു.

ചങ്ങരംകുളം:പ്രാണാകമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകം ചന്ദനക്കാവ് അവതരിപ്പിച്ചു.കാഞ്ഞിയൂർ പ്രദേശങ്ങളിലെ കലാകാരന്മാരുടെ കൂട്ടായ്മയായ നാടക സംഘം പ്രാണാ കമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകമാണ് അരങ്ങേറിയത്.സോമൻ ചെമ്പ്രേത്ത് രചനയും ദിനേശ് തലാപ്പിൽ സംവിധാനവും നിർവ്വഹിച്ച നാടകത്തിന്റെ ആദ്യാവതരണമാണ് കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്തിയത്.അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായുള്ള സന്ദേശമാണ് നാടകം നൽകുന്നത്.പ്രകൃതി പ്രതികൂലമായിട്ടും നിറഞ്ഞ സദസ്സാണ് നാടകം ആസ്വദിക്കാൻ എത്തിച്ചേർന്നത്.സുരേഷ് കാഞ്ഞിയൂർ, ടി കെ സതീശൻ,നാരായണൻ കുട്ടി,ഗിരിജ,ശാന്തി,ഷാജി പട്ടേരി,സുജീഷ് പട്ടേരി, മണികണ്ഠൻഅഗ്നിദപ്രേമദാസ് തുടങ്ങിയവർ നടീ നടന്മാരായി അണിനിരന്നു.എബിൻ ശ്രീജിത്ത് സംഗീത സംവിധാനവും ജലജ സുരേഷ് ദീപവിതാനവും നിർവ്വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button