നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന് സമാപനം
ചങ്ങരംകുളം: മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് വടക്കുമുറി യുഎ എം ജി എൽ പി സ്കൂളിൽ സമാപനമായിസ്കൂളിൽ വെച്ച് ചേർന്ന സമാപന സമ്മേളനത്തിൽ മുൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫസലു റഹ്മാൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് അംഗം പരമേശ്വരൻ ടി അധ്യക്ഷനായ പരിപാടിയിൽ,മുൻ പിടിഎ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ മുസ്തഫ ചാലുപറമ്പിൽ,പിടിഎ അംഗങ്ങളായ റഷീദ്,റജീബ്,ബിന്ദു,എസ്എംസി ചെയർമാൻ ലത്തീഫ്,പി സി എൻ ജി എച്ച് എസ് എസ് പ്രിൻസിപ്പൽ മണികണ്ഠൻ സി വി ,എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സജിത ടീച്ചർ,യു എ എം ജി എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പ്രഷീദ് കെ വി എൻഎസ്എസ് ലീഡർ അൻസിൽ കെ,തുടങ്ങിയവർ സംസാരിച്ചു.സപ്താദിന ക്യാമ്പിന്റെ ബെസ്റ്റ് ക്യാമ്പറയായി പ്ലസ് വൺ സയൻസ് എ വൺ വിദ്യാർഥി അർപിദിനെ ക്യാമ്പ് അംഗങ്ങൾ തിരഞ്ഞെടുത്തു.ബെസ്റ്റ് ക്യാമ്പർക്കുള്ള ട്രോഫി പിടിഎ പ്രസിഡണ്ട് പ്രസാദ് കൈമാറി.ഏഴു ദിവസമായി നടന്നുവന്ന ക്യാമ്പിൽസ്നേഹാംങ്കണം ,ഹരിത സാക്ഷ്യം,ലഹരിക്കെതിരെ ഗ്രാമപദം,ആരോഗ്യ ബോധവൽക്കരണം,സ്കൂൾ സൗന്ദര്യവൽക്കരണം എന്നീ വിഷയങ്ങളിൽ ക്യാമ്പ് അംഗങ്ങൾക്ക് ക്ലാസുകൾ നൽകി.സമാപന സമ്മേളനത്തിൽ വളണ്ടിയർമാരും, രക്ഷകർത്താക്കളും, നാട്ടുകാരും പങ്കെടുത്തു. എൻഎസ്എസ് ലീഡർ ലെന കെ നന്ദി രേഖപ്പെടുത്തി,തുടർന്ന് ദേശീയ ഗാനത്തിന് ശേഷം ഏഴു ദിവസത്തെ ക്യാമ്പിന് സമാപനമായി.