കോഴിക്കോട്

നാല് മണിക്കൂറായിട്ടും തീയണയ്ക്കാനായില്ല, ചില്ല് പൊട്ടിക്കാൻ ജെ.സി.ബിയും രംഗത്ത്, നഗരം സ്തംഭിച്ചു

കോഴിക്കോട്: അതീവ ഗുരുതരമായി പടർന്നു പിടിക്കുകയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ അഗ്നിബാധ. തീപ്പിടിത്തമുണ്ടായി നാല് മണിക്കൂർ കഴിഞ്ഞിട്ടും തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല.

രാത്രി ഒൻപത് മണിയോടെ, ജെ.സി.ബി കൊണ്ടുവന്ന് ചില്ല് പൊട്ടിച്ച്‌ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കോഴിക്കോട് ജില്ലയിലെയും സമീപ ജില്ലകളില്‍ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.

തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി നിന്ന തകര ഷാറ്റുകളും മറ്റും ജെ.സി.ബി ഉപയോഗിച്ച്‌ പൊളിച്ചു മാറ്റി വെള്ളം ശക്തിയായി അടിച്ച്‌ തീ അണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 4.50 നാണ് തീ പിടിത്തം ഉണ്ടായി എന്ന വിവരം ഫയർ ഫോഴ്സില്‍എത്തിയത്. തൊട്ടടുത്തുള്ള കോഴിക്കോട് ബീച്ച്‌ ഫയർ സ്റ്റേഷനില്‍ ആവശ്യത്തിന് ഫയർ എൻജിൻ ഇല്ലാതിരുന്നത് ആദ്യഘട്ടത്തില്‍ തീ നിയന്ത്രണവിധേയമാക്കുന്നതിന് തടസമുണ്ടാക്കി. ഒരു യൂണിറ്റ് മാത്രമാണ് കോഴിക്കോട് ബീച്ചില്‍ഉണ്ടായിരുന്നത്.എങ്കിലും കെട്ടിടത്തിന്റ അരികുകള്‍ കേന്ദ്രീകരിച്ച്‌ വെള്ളം ഒഴിച്ചത് തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പിടിക്കാതിരിക്കാൻ സഹായിച്ചു. സമീപ ജില്ലകളിലില്‍ നിന്ന് കൂടുതല്‍ ഫയർ എൻജിനുകളോട് എത്താനായി നിർദ്ദേശിച്ചിട്ടുണ്ട്. തകരഷീറ്റുകളും ഫ്ളെക്സ് ബോർഡുകളും ഉണ്ടായിരുന്നതുകൊണ്ട് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളം അടിക്കാൻ സാധിച്ചിരുന്നില്ല. അതിനാല്‍ ഒരുവശത്തുനിന്ന് തീ അണയ്ക്കാൻ ശ്രമിക്കുമ്ബോള്‍ മറുവശത്തേക്ക് ആളിപ്പടരുന്ന തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കാതെ വന്നതോടെയാണ് ജെസിബി കൊണ്ടുവന്ന് തകര ഷീറ്റുകള്‍ പൊളിച്ചത്. ഇത്തരത്തിലുള്ള അശാസ്ത്രീയ നിർമിതികള്‍ അധികൃതരുടെ കണ്‍മുന്നിലുണ്ടായിട്ടും അത് തടയാനോ മാറ്റാനോ ശ്രമിക്കാതിരുന്നതാണ് ഇപ്പഴത്തെ പ്രതിസന്ധിക്ക് കാരണം.

പൊളിച്ചുമാറ്റിയ ഭാഗത്തുതകൂടി ഉള്ളില്‍ കടന്ന് തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തീ ഇനിയും അണച്ചില്ലെങ്കില്‍ കെട്ടിടം പൂർണമായും അഗ്നിക്കിഗ്നിക്കിരയാകുമെന്നാണ് ഭയം. അതേസമയം ബസ് സ്റ്റാൻഡില്‍ കൂട്ടം കൂടിനിന്നവരെ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്.മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ അണയ്ക്കാനാകാതെ വന്നതോടെ സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ ഫയർ എൻജിനുകള്‍ വിളിച്ചിട്ടുണ്ട്. തീപ്പിടിത്തം ഉണ്ടായ കാലിക്കറ്റ് ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു. സ്കൂള്‍ തുറക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങള്‍ അടക്കമാണ് കത്തിനശിച്ചത്.

ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടിച്ചത്. നാല് മണിക്കൂറായിട്ടും തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും ക്രാഷ് ടെൻഡർ വരെ എത്തിച്ചിരുന്നു. എന്നിട്ടും നിയന്ത്രിക്കാനാകാതെ വന്നത് പ്രതിസന്ധിയുണ്ടാക്കി.. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനാല്‍ നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കെട്ടിടം മുഴുവൻ തീ പടർന്നുകൊണ്ടിരിക്കുകയാണ്.

തുടക്കത്തില്‍ നാല് ഫയർ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാനായി ശ്രമിച്ചത് തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയർ ഫോഴ്സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച്‌ സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ അണക്കാൻ ശ്രമിക്കുന്നത്. കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വൻ അപകടം ഒഴിവായി. ബസ്സ്റ്റാൻഡില്‍ പാർക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനക്കേക്ക്മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button