KERALAMALAPPURAM
നാലു ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലംമാറ്റം; IAS ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി

മലപ്പുറം ജില്ലാ കളക്ടറായ ഗോപാലകൃഷ്ണനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിച്ചു. പ്രേംകുമാർ വി ആറാണ് മലപ്പുറത്തെ പുതിയ കളക്ടർ
എടപ്പാൾ ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: കളക്ടർമാരുൾപ്പടെ സംസ്ഥാനത്ത് ഐ എ എസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. വനിത-ശിശു വികസന ഡിപ്പാർട്ട്മെന്റ് ഡയറക്ടറായ ടി വി അനുപമയെ പട്ടികവർഗ വികസന ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ചുമതലയും അനുപമയ്ക്ക് നൽകി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റിൽ നിന്ന് മുഹമ്മദ് വൈ സഫീറുള്ളയെ കേരള ജി എസ് ടി വകുപ്പിലേക്ക് മാറ്റി. ധനകാര്യസെക്രട്ടറി (റിസോഴ്സസ്) യുടെ ചുമതലയും അദ്ദേഹത്തിന് നൽകി.
