KERALA
നാലുവയസുകാരി കിണറ്റില്‍ വീണുമരിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. വെമ്പായം തലയില്‍ കമുകിന്‍കുഴി സ്വദേശി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയാണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കുട്ടി കാല്‍വഴുതി കിണറ്റില്‍ വീണതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും.
