EDAPPAL

എടപ്പാൾ തുയ്യത്തെ ബൈക്ക് അ പകടം; വാഹനം ഇടിച്ച് നിർത്താതെ പോയതാണെന്ന് നാട്ടുകാർ

എടപ്പാൾ : എടപ്പാൾ തുയ്യത്തെ ബൈക്ക് അ പകടം; വാഹനം ഇടിച്ച് നിർത്താതെ പോയതാണെന്ന് നാട്ടുകാർ.
ആശുപത്രിയിലെത്തിക്കും മുമ്പ് യുവാവ് മരിച്ചു. കോലൊളമ്പ് വല്യാട് പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്.
ഇന്ന് രാത്രി 8 ന് തുയ്യത്ത് ആണ് ദാരുണമായ അപകടം നടന്നത്.
തുയ്യം വലിയ പാലത്തിന് സമീപമുള്ള ടയര്‍ കടയില്‍ ജോലി ചെയ്യുന്ന വിപിന്‍ദാസ് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം .
അപകടം സൃഷ്ടിച്ച കാര്‍ നിര്‍ത്താതെ പോയി.
ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന വിപിന്‍ദാസിനെ നാട്ടുകാരാണ് എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്.
നാട്ടുകാരുടെ പരിശോധനയില്‍ അപകട സ്ഥലത്ത് ഒരു നായ പകുതി ജീവനോടെ കിടക്കുന്നതാണ് ആദ്യം കണ്ടത്.
പിന്നീടാണ് ഒരു കാറിന്റെ ചില ഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നത് കാണുന്നത്.
പരിസരത്തെ ഒരു കടയിലെ സി.സി.ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കുന്നത്.
അച്ഛൻ :ദാസൻ,
അമ്മ : ഇന്ദിര.
ഭാര്യ: നിത്യ
സഹോദരി .വിന്യ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button