CHANGARAMKULAM
ദിശ-2022 കരിയർ ഗൈഡൻസ് പ്രോഗ്രാം പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി)യുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാം ദിശ 2022 സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ ഡിജിപി ഋഷിരാജ് സിംഗ് മുഖ്യ അതിഥിയായി പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, രാമദാസ് മാസ്റ്റർ, റീസ പ്രകാശ്, സി.കെ പ്രകാശൻ, പി.വിജയൻ, അഷ്റഫ് കോക്കൂർ, പി.ടി കാദർ, കൃഷ്ണൻ പാവിട്ടപ്പുറം, സി.കെ അഷ്റഫ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി അനൂപ് സി.എൻ നന്ദിയും പറഞ്ഞു.
