Kollam

നാടൻപാട്ട് സംഘത്തിന്‍റെ വാഹനം മരത്തിലിടിച്ചു; ഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം നാടൻ പാട്ട് സംഘം സഞ്ചരിച്ച വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഗായികയ്ക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ കൊല്ലം ശാസ്താംകോട്ടയിലെ സിനിമാ പറമ്പിൽ വച്ചുണ്ടായ അപകടത്തിൽ കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്‌മി ഭവനത്തിൽ ലക്ഷ്‌മി (20) ആണ് മരിച്ചത്.

കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളജിലെ ബിരുദ വിദ്യാർഥിയാണ് ലക്ഷ്മി. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകടത്തിൽ പരിക്കേറ്റവർ ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലക്ഷ്‌മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button