kaladi

നാടിന് അഭിമാനം; ദേശീയ മിക്‌സ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ കാശിനാഥിനും ശിവന്യക്കും മെഡൽ

കാലടി :മുംബൈയിൽ നടന്ന ആറാമത് ദേശീയ മിക്‌സ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ കണ്ടനകം കോലത്രക്കുന്ന് സ്വദേശികളായ ദാസൻ–ധന്യ ദമ്പതികളുടെ മക്കൾ നേട്ടം കുറിച്ചു. 30–35 കിലോ ഭാരവിഭാഗത്തിൽ മത്സരിച്ച കാശിനാഥ് കെ.എസ്. ഒന്നാം സ്ഥാനത്തോടെ സ്വർണ്ണമെഡലും 45–50 കിലോ വിഭാഗത്തിൽ മത്സരിച്ച സഹോദരി ശിവന്യ രണ്ടാംസ്ഥാനം നേടി വെള്ളിമെഡൽ സ്വന്തമാക്കി.
കാശിനാഥ് അക്കിക്കാവ്–കരിക്കാട് അൽ-അമീൻ ഇംഗ്ലീഷ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ശിവന്യ കുന്നംകുളം ബഥനി സെൻറ് ജോണ്സ് ഇംഗ്ലീഷ് സ്കൂളിൽ പ്ലസ് ടു പഠിക്കുന്നു.
ദേശീയ വേദിയിൽ രണ്ടു സഹോദരങ്ങളും ഒരുമിച്ച് നേടിയ വിജയം നാട്ടുകാരിൽ അഭിമാനത്തിന്റെ നിമിഷമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button