കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി മെല്‍വില്‍ ഒളിവിലാണ്. അയല്‍വാസി ലൊലിറ്റ (30)യെയും മെൽവിൻ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫിൽഡയും മെൽവിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഫിൽഡയുടെ മേല്‍ മെൽവിൻ പെട്രോളൊഴിക്കുകയും തീകൊളുത്തുകയായിരുന്നു. ഫിൽഡ പുറത്തേക്ക് ഓടിയെങ്കിലും മരിച്ചു.
അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞാണ് അയല്‍വാസിയും ബന്ധുവുമായ ലൊലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവരുടെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമമുണ്ടായി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ലൊലിറ്റയെ ആശുപത്രിയില്‍ എത്തിച്ചു.
പ്രതി ഒളിവിലാണ്. ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. സ്ഥിര മദ്യപാനിയാണ് മെല്‍വിന്‍. എന്താണ് ക്രൂരകൃത്യം നടത്തുന്നതിലേക്ക് നയിച്ചതെന്ന് അറിയില്ല.
കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ…
കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം…
തമിഴ്നാട്ടിലെ വാൽപ്പാറയിൽ ആറുവയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. തമിഴ്നാട് വനം വകുപ്പ് പച്ചമല എസ്‌റ്റേറ്റിന് സമീപം സ്ഥാപിച്ച കൂടിലാണ്…
കോഴിക്കോട് സമസ്ത 100ാം വാർഷികത്തിലേക്ക്. ഇസ്‌ലാമിക പ്രബോധനത്തിന്റെ പൈതൃകവഴിയില്‍ 99 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സമസ്ത. ഇന്നാണ് സമസ്തയുടെ 99ാംവാര്‍ഷികം. 2026ലാണ്…
ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ നിയന്ത്രണം വിട്ട ഓട്ടോ തലകീഴായ് മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു.പോക്കറ്റ് റോഡിൽ നിന്നും ശ്രദ്ധിക്കാതെ റോഡിലേക്ക് കയറിയ…
യാത്രക്കാർക്ക് ആശ്വാസമായി കൂരിയാട് സർവീസ് റോഡ് തുറന്നു. ഇന്ന് രാവിലെ മുതലാണ് ഇതിലൂടെ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങിയത്. കോഴിക്കോട്…