EDAPPALLocal news

നാടക പ്രവർത്തകനും എടപ്പാളിലെ ആദ്യകാല പത്ര ദൃശ്യമാധ്യമ പ്രവർത്തകനുമായ സി വി സുബ്രഹ്മണ്യൻന് അനുസ്മരണം

എടപ്പാൾ:നാടക പ്രവർത്തകനും എടപ്പാളിലെ ആദ്യകാല പത്ര ദൃശ്യമാധ്യമ പ്രവർത്തകനുമായ സി വി സുബ്രഹ്മണ്യൻ ഒന്നാം ചരമ വാർഷിക ദിനത്തിൽ കണ്ടനകം ചമയത്തിൻ്റെ നേതൃത്വത്തിൽ കണ്ടനകത്ത് അനുസ്മരണം സംഘടിപ്പിച്ചു. സാഹിത്യകാരൻ വി വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ അഭിലാഷ് അധ്യക്ഷനായി. 21ന് കണ്ടനകത്ത് ഏകാങ്ക നാടക മത്സരം സംഘടിപ്പിക്കും. താൽപര്യമുള്ള ടീമുകൾ 10 നകം 96566 98937 നമ്പറിൽ രജിസ്റ്റർ ചെയ്യണം.
ജനപ്രതിനിധികളായ എൻ കെഗഫൂർ, ടി ബഷീർ, കെ ജി ബാബു, സി വി മോഹനൻ , രാജൻ, കെ സബീഷ്, ഇടവേള റാഫി, സി പി ബീന, ജാഫർ കാലടി, ഗോപാലകൃഷ്ണൻ, ടി വി ഷാലു, സതീഷ് അയ്യാപ്പിൽ, രാജേഷ്, ടി പി വിശ്വൻ എന്നിവർ സംസാരിച്ചു.
സി വി പ്രമോദ് സ്വാഗതവും കെ വിനീത് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button