CHANGARAMKULAMLocal news

നസീർ കോയ തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

ചങ്ങരംകുളം: മൂക്കുതല പിസിഎൻ ജി എച്ച്എസ് സ്കൂൾ 83-84 പത്ത് A സൗഹൃദ കൂട്ടായ്മ നസീർ കോയ തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. ചങ്ങരംകുളം തങ്ങൾ കളക്ഷൻസ് ഉടമയും മദ്രസ അധ്യാപകനുമായ നസീർ കോയ തങ്ങളുടെ പേരിൽ നടന്ന അനുസ്മരണ സമ്മേളനം പി കെ. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ പള്ളിക്കര ആധ്യക്ഷ്യം വഹിച്ചു. പ്രാർത്ഥനയ്ക്ക് അഹമ്മദുണ്ണി കാളച്ചാൽ, എ വി അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. ജലീൽ പന്താവൂർ, കെ. ഇബ്രാഹിംകുട്ടി, റഷീദ് വാവനൂർ, ഉണ്ണിക്ക പടിഞ്ഞാറങ്ങാടി, കെ വി ശരീഫ്, റഷീദ് പെരുമുക്ക്, റസാഖ് അരീക്കാട് എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ഖത്തർ വേൾഡ് കപ്പ് പ്രവചന മത്സര വിജയി സി പി. അബ്ദുൽ ഹമീദിന് സമ്മാനം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button