PONNANI
നവീകരിച്ച തുയ്യം ഗ്രാമീണ വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു


എടപ്പാൾ: ഗ്രാമപഞ്ചായത്ത് എസ് പി എം നാഷണൽ അർബൺ മിഷൻ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച തുയ്യം ഗ്രാമീണ വായനശാല കെട്ടിടം ഡോ. കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു.അഡ്വക്കേറ്റ് പി പി മോഹൻദാസ്, ഷീന മൈലാഞ്ചി പറമ്പിൽ, ടി പി മുകുന്ദൻ മാസ്റ്റർ, വാസുദേവൻ മാസ്റ്റർ, പ്രകാശൻ മാസ്റ്റർ, പി വി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ സ്വാഗതവും കെ വി ഷീന നന്ദിയും പറഞ്ഞു.













