നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എൻവയോൺമെന്റൽ സയൻസ്, ജിയോളജി/എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനീയറിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ വിജയിച്ചവർക്കും സിവിൽ എൻജിനീയറിങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ പാസായവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ധർ പരിശീലനവും മാർഗനിർദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്‌റ്റൈപൻഡും നൽകും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. www.careers.haritham.kerala.gov.in എന്ന ലിങ്കിൽ 2023 ഏപ്രിൽ 25 മുതൽ മെയ് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. പ്രായപരിധി 27 വയസ്സ്.