CHANGARAMKULAM
നല്ല വായന,അറിവനുഭവങ്ങളിലൂടെ മനസ്സുകൾക്ക് കരുത്ത് പകരുമെന്നും ഹരി ആലങ്കോട്
ചങ്ങരംകുളം : വായന ജീവിതത്തിനു വെളിച്ചം നല്കുമെന്നും നല്ല വായന, അറിവനുഭവങ്ങളിലൂടെ മനസ്സുകൾക്ക് കരുത്ത് പകരുമെന്നും റിട്ട എ ഇ ഒ ഹരി ആലങ്കോട്,എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി ഐ പി ബി ഒരുക്കുന്ന പുസ്തക സഞ്ചാരം പന്താവൂർ ഇർശാദിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്കാരം, ചരിത്രം, വിജ്ഞാനം, സമകാലികം,സാരോപദേശ കഥകൾ തുടങ്ങി വ്യത്യസ്ഥ ശ്രേണികളിലെ വിപുലമായ ശേഖരമാണ് സഞ്ചാരത്തിലൊരുക്കിയിട്ടുള്ളത്. ഇർശാദ് പ്രസിഡണ്ട് കെ സിദ്ധഖ് മൗലവി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി, എം കെ ഹസൻ നെല്ലിശേരി. പി പി നൗഫൽ സഅദി കല്ലൂർമ്മ, പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി, കെ പി എം ബശീർ സഖാഫി, ഇസ് ഹാഖ് ഫാളിലി പ്രസംഗിച്ചു.