KERALA

നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ കറക്കം; ബൈക്ക് മോഷ്ടാക്കളായ യുവതിയും യുവാവും പിടിയില്‍

കൊച്ചി: ബൈക്ക് മോഷ്ടാക്കളായ യുവതിയും യുവാവും പിടിയിൽ. ആലപ്പുഴ ഇരവുകാട് പുത്തൻപറമ്പിൽ ഷുഹൈബ് (23), കൊടുങ്ങല്ലൂർ പല്ലിശ്ശേരി വീട്ടിൽ സാന്ദ്ര (21) എന്നിവരെയാണ് പിടികൂടിയത്.ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. അനൂപിന്റെ നേതൃത്വത്തിൽ പട്രോളിങ്ങിനിടെയാണ് നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്ക് ശ്രദ്ധയിൽപ്പെട്ടത്. ചെയ്സ് നമ്പറിൽനിന്ന് വാഹനത്തിന്റെ വിവരങ്ങൾ എടുത്തപ്പോൾ, കണ്ണൂർ മട്ടന്നൂർ ഭാഗത്തുനിന്ന് മോഷണം പോയ വാഹനമാണെന്ന് മനസ്സിലായി. കണ്ണൂർ പോലീസുമായി ബന്ധപ്പെട്ടതിൽനിന്ന് മോഷ്ടാക്കളുടെ വീഡിയോ ദൃശ്യം സെൻട്രൽ പോലീസിന് ലഭിക്കുകയും മോഷണം നടത്തിയത് ഒരു യുവതിയും യുവാവും ആണെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നുവെന്ന് പോലീസ് അറിയിച്ചു.ഇരുവരും നേരത്തേയുള്ള പല കേസുകളിലും പ്രതികളാണ്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ എറണാകുളം ഭാഗത്തുനിന്ന് കൂടുതൽ ബൈക്കുകൾ മോഷണം നടത്തിയെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button