നബിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അന്നദാനത്തിന് മാട്ടം റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ പോത്തിനെ സമ്മാനിച്ചു

ചങ്ങരംകുളം:നബിദിനാഘോഷങ്ങളുടെ ഭാഗമായി അന്നദാനത്തിന് മാട്ടം റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ പോത്തിനെ സമ്മാനിച്ചു.സിപിഎം മാട്ടം ബ്രാഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റെഡ് സ്റ്റാര്‍ യൂത്ത് സെന്ററിന്റെ നേതൃത്വത്തിലാണ് റഹ്മാനിയ മസ്ജിദിലെ നബിദിനാഘോഷങ്ങുടെ ഭാഗമായി നടക്കുന്ന അന്നദാനത്തിന് പോത്തിനെ നല്‍കിയത്.പ്രവാസി സഖാക്കളുടെ സഹകരണത്തോടെ ഒരു വര്‍ഷം മുമ്പ് വാങ്ങിയ പോത്താണ് ഒരു വര്‍ഷത്തോളം പരിപാലിച്ച് വളര്‍ത്തി അന്നദാനത്തിന് നല്‍കിയത്.വാങ്ങുമ്പോള്‍ 60 കിലോ മാത്രം തൂക്കം ഉണ്ടായിരുന്ന പോത്തിന് 190 കിലോയോളം തൂക്കം വന്നതായി പോത്തിനെ പരിപാലിച്ച് വളര്‍ത്തിയ ഹസത്ത് പറഞ്ഞു.മസ്ജിദിന് സമീപത്ത് വച്ച് നടന്ന ചടങ്ങില്‍ കിഴക്കേതില്‍ കുഞ്ഞുമോന്‍ പോത്തിനെ മസ്ജിദ് ഭാരവാഹികള്‍ക്ക് കൈമാറി.പ്രസിഡണ്ട് അബൂബബക്കര്‍ ഹാജി,സെക്രട്ടറി ഹനീഫ സൂറത്ത്,ഖത്തീബ് അബ്ദുള്ള മഅദനി തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങി.അജ്മല്‍ മാട്ടം,ഹംസ സി,നാസര്‍ കെ,അന്‍സാര്‍,ഷംസുദ്ധീന്‍ കെവി,കബീര്‍ വിവി തുടങ്ങിയവരും മറ്റു പാര്‍ട്ടി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു
