നന്നംമുക്ക് പഞ്ചായത്ത് തല ബൂത്ത്, വാർഡ് കമ്മിറ്റിക്ക് തുടക്കമായി
ചങ്ങരംകുളം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി നന്നംമുക്ക് പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ വാർഡ് കമ്മിറ്റിയും, ബൂത്ത് കമ്മിറ്റിയും നിലവിൽ വന്നു. കല്ലൂർമ്മയിൽ കെ മുരളീധരന്റെ വസതിയിൽ ചേർന്ന യോഗം യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം കുട്ടി മുതുകാട് ഉദ്ഘാടനം നിർവഹിച്ചു. കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ നാഹിർ ആലുങ്ങൾ, പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എം യൂസഫ്, കാട്ടിൽ അഷ്‌റഫ്,ശാന്തിനി രവീന്ദ്രൻ, ആഷിക്ക് നന്നംമുക്ക്, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. വാർഡ് കമ്മിറ്റി ചെയർമാനായി ആഷിക്ക് നന്നംമുക്കും, ജനറൽ കൺവീനറായി സുബ്രഹ്മണ്യനെയും, ബൂത്ത് കമ്മിറ്റി ചെയർമാനായി റഫീകിനെയിം, കൺവീനറായി ബാബുവിനെയും തെരഞ്ഞെടുത്തു. പ്രതിപക്ഷ നയിക്കുന്ന യാത്രയുടെ പ്രചരണ ബോർഡ് ശാന്തിനി രവീന്ദ്രനും സി എം യൂസഫും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.