CHANGARAMKULAM
നന്നംമുക്ക് പഞ്ചായത്തിലേക്ക് നാളെ യുഡിഎഫ് മാർച്ച് നടത്തും

ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലേക്ക് നാളെ യുഡിഎഫ് മാർച്ച് നടത്തും.രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പ്രവീണിന്റെ തിരഞ്ഞെടുപ്പ് വിജയം പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റദ്ദാക്കുകയും തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സിപിഎം നേതൃത്വം നൽകിയ ഹർജി തള്ളുകയും ചെയ്ത സാഹചര്യത്തിൽ എൽഡിഫ് പഞ്ചായത്ത് ഭരണസമിതി രാജി വെച്ച് ഒഴിയണമെന്നാവശ്യപ്പെട്ടാണ് വെള്ളിയാഴ്ച കാലത്ത് യുഡിഎഫ് ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നത്.കാലത്ത് 10 മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ചിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും
