CHANGARAMKULAMLocal news

നന്നംമുക്ക് ജി.എസ്.എ.എൽ .പി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

ചങ്ങരംകുളം:നന്നംമുക്ക് ജി.എസ്.എ.എൽ .പി സ്കൂൾ പഠനോത്സവം എം.പി.ടി.എ.പ്രസിഡൻ്റ് നസീമാ ഹക്കീമിൻ്റെ വീട്ടിൽ ചേർന്നു. ചടങ്ങിൽ പി.ടി.എ.പ്രസിഡൻ്റ് എൻ.പി.പ്രേമദാസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.എ.ജബ്ബാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു .പ്രധാനാദ്ധ്യാപിക വി.കെ. രമ ചടങ്ങിന് സ്വാഗതം പറഞ്ഞു.എടപ്പാൾ ബി.ആർ.സി.ട്രൈനർ ജിജി മാസ്റ്റർ വിദ്യാർത്ഥി വിദ്യാർത്ഥിനികളോടും രക്ഷിതാക്കളോടും സംവദിച്ചു .ബി.ആർ.സി.സിയിലെ രേഖ ടീച്ചറും സംവാദന ചടങ്ങിൽ സന്നിഹിതയായിരുന്നു.രേഖ ടീച്ചർ,എം.പി.ടി.എ.വൈസ് പ്രസിഡൻ്റ് നസീമ ഹക്കീം എന്നിവർ ആശംസകളർപ്പിച്ചു.വെൽഫെയർ കമ്മറ്റി വൈസ് ചെയർമാൻ എം.പി.വേലായുധൻ നാടൻ പാട്ട് ചൊല്ലിക്കൊടുത്ത് സദസ്സിനെ ധന്യമാക്കി.പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റും കവിയുമായ എം.പി.മോഹനൻ കഥയും കവിതയും ചൊല്ലിക്കൊടുത്തത് കുട്ടികൾക്ക് പുത്തൻ ഉണർവേകി.കെ. ടി. ജഹാന ടീച്ചർ നന്ദിയും പറഞ്ഞു.വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ച് കൊണ്ട് മുഴുവൻ വിദ്യാർത്ഥികളുടേയും മികവാർന്ന പരിപാടികൾ നടന്നു.കുട്ടികൾക്കുംരക്ഷിതാക്കൾക്കും പ്രകൃതിദത്ത പാനീയങ്ങളും പഴങ്ങളും നൽകി പരിപാടി അവസാനിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button